2018 ഏപ്രിൽ 23, തിങ്കളാഴ്‌ച

വെന്നിലാവു പോലൊരു സ്വപ്നം

വെണ്ണിലാവിൻ വസന്തo   ധരണി തൻ
കൈക്കുമ്പിളിൽ വെണ്മ ചൊരിയെ
പരിശുദ്ധിയാം പാരിജാതം തൻ                                                                  
ഇതൾ വിരിഞ്ഞ ജീവിതം ആരംഭിക്കയായി
കിനാവു തിരകൾ മെല്ലെ കരയ്കടയുമാ കടലിൻ
വക്കിൽ നിന്നാ പിഞ്ചുപുത്രി ഹൃദയം
ഇന്നലകളിൽ ഇതൾ വിരിച്ച പരിശുദ്ധിയാം
പാരിജാതം പോൽ മെല്ലെ മന്ത്രിച്ചു
വെണ്ണിലാവിനെ കൈക്കുമ്പിളിലാക്കാൻ
ഞാനും വരുമൊരിക്കൽ നിന്നഅരികെ........
നിൻപാദം പതിഞ്ഞ ഈ ധരണിയിൽ
നിന്നു ഞാൻ തേടി വരും നിന്റെടുത്
പതിക്കും എൻ പാദം നിൻ ലോലവെൺ മണലിൽ........
ശിശിരങ്ങൾ പലതും ഇലകൊഴിച്ചു........
ദിവകരൻ തൻ കിരണശക്തി പതിപ്പിച്ചു........
ഒരുപാട് വർഷകണങ്ങൾ ഭുമിയിൽ വർഷിച്ചു.......
ആണ്ടുകളും പതിറ്റാണ്ടുകളും മാറികൊണ്ടിരുന്നു.......
വെണ്ണിലാവ് ഇപ്പോഴും വെൻമ പൊഴിക്കുന്നു
ആ വെൻമ തൻ നെഞ്ചിൽ തുവെണ്മയാം മണലഇൽ
പരിശുദ്ധിയാം പാരിജാതം പോൽ
അവൾ തൻ പാദം പതിപ്പിക്കയായ്......
ബാല്യത്തിൽ കടന്നു കയറിയ
ഇത്തിൾകണിയാം സ്വപനo നിറവേറ്റിയവൾ
ഭൂമിതൻ പ്രൗഢീ വെണ്ണിലാവിൽ പതിയെ പതിക്കയായി
ധരണിയിൽ പാദം പതിപ്പിക്കുo
വെണ്ണിലാവിൽ തൻ വെണ്ണമയാർന്ന പാദം
പതിപ്പിച്ചവൾ തൻ പാദം മെല്ലെ തലോടി                                  
ശക്തിയായ പ്രകൃതിതൻ ശക്തിയായ പുത്രിയായി
നാളെ തൻ മാതാവു പോൽ ശക്തിയാം സ്ത്രീത്വതിൻ
മുഖമകാൻ അവൾ തൻ യാത്ര ഇവിടെ തുടങ്ങയായി.................







2018 ഏപ്രിൽ 16, തിങ്കളാഴ്‌ച

ഒരു വയലറ്റ് ശലഭത്തിന്റെ ഓർമയ്ക്കായി..............


 
  ഭാരതമാതാവിന് തലയിൽ ജമ്മുവിൻ മഞ്ഞുകൾ മാറിയ മണ്ണഇൽ കണ്ടു ഞാൻ
                                  പ്രതീക്ഷയും ആഗ്രഹവും അറ്റുകിടക്കും ഒരു പിഞ്ചു വയലറ്ശലഭതെ
ആകാശം മുഴുവൻ പറന്നുയരാൻ ശ്രമിക്കവേ അവളുടെ ചിറകകുകൾ
                  ആറ്റുകളഞ്ഞ കഴുകർക്കൊപ്പം ഭാരതമാതാവിന് ജയ് വിളിക്കും ശക്തികളും
കൂട്ടുനിൽകവെ അവളുടെ ചുറ്റിലെ ചോരകറയിൽ ഞാൻ കണ്ടു
                             കത്തിയമർന്ന സ്ത്രീത്വതീൻ പല മുഖങ്ങളെ
രക്തംചിധീയ കണ്ണുകളുമായി നിന്ന ഭാരതമാതാവിനൊപ്പo
                         ഞാനും നിശബദയായ് ..................
സുരക്ഷിതമല്ലാത്ത ഈ മണ്ണിൽ തെളിവുകൾ തേടി സത്യം
                                   കുരിരൂട്ടിൽ  ആണെയ്ക്കുന്ന കോടതികളോട്
പറയാൻ ഒന്നു മാത്രം പെൺമക്കൾ നാടിന് വെളിച്ചം
                           ചിത്രശലഭംപോൽ രണ്ടു നാൾ ജീവിച്ച
പിഞ്ചുബാല്യത്തിന് മുൻപിൽ പറയാൻ
                      വാക്കുകൾ കിട്ടാതെ തൊണ്ട വറ്റുപോൾ
പേന മന്ത്രിച്ചത് ഇത്രമാത്രം ..........
                   വരും ഒരു ജഡ്ജിഎങ്കിലും ...........
 നാടിന് വെളിച്ചമാം സ്ത്രീത്വത്തെ സംരക്ഷിക്കാൻ
           ഭാരതമാതാവിന്റെ ഒരു പുത്രൻ..........
കഴുകന്മാർ എരിച്ചുകളഞ്ഞ സ്ത്രീത്വമെന്ന ചിതയിൽ
                      സ്വയം അവരെ ചുട്ടുകൊല്ലൻ.................
Justice for #Asifa